ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ അവസാന തിയ്യതി പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്; വിശദമായി അറിയാം


ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ്വ് ബാങ്ക് അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് ടോക്കണൈസേഷന്‍. ഇനി ടോക്കണൈസേഷന്‍ നടത്താന്‍ ഒരു ആഴ്ച മാത്രമേ ബാക്കിയുള്ളൂ.

ടോക്കണൈസേഷനായുള്ള സമയപരിധി 2022 സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂണ്‍ 30 ആയിരുന്നു. മൂന്നു തവണ ഇതിനു മുന്‍പ് കാര്‍ഡ് ടോക്കണൈസേഷന്‍ നടത്താനുള്ള അവസരം നല്‍കിയിരുന്നു. ഇനി ഒരു നീട്ടി വെയ്പ് ഉണ്ടാകില്ലെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

ടോക്കണൈസേഷന്‍ എന്താണെന്നറിയാം

കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാനായാണ് ടോക്കണൈസേഷന്‍ എന്ന സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കാര്‍ഡിലെ യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് പകരം ഒരു കോഡ് രൂപത്തിലേക്ക് മാറ്റുന്നു. ഈ കോഡിനെയാണ് ടോക്കണ്‍ എന്ന് പറയുന്നത്. ഓരോ തവണയും കാര്‍ഡു ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യാപാരിയുമായി പങ്കുവെക്കുന്നുണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ടോക്കണൈസേഷന്‍ കാര്‍ഡിലെ വിവരങ്ങളെ സുരക്ഷിതമാക്കുന്നു. ഓരോ തവണ ഉപയോഗിക്കുമ്പോഴും വ്യത്യസ്ഥ ടോക്കണുകളായിരിക്കും അതിനാല്‍ തന്നെ സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നാലും കാര്‍ഡിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുപോവില്ല.


എങ്ങനെ ടോക്കണൈസേഷന്‍ ചെയ്യാം:

1. സാധനങ്ങള്‍ വാങ്ങാനായി ഏതെങ്കിലും ഓണ്‍ലൈന്‍ ആപ്പിലോ വെബാസൈറ്റിലോ കയറുക, സാധനം തിരഞ്ഞെടുക്കുക

2. പണം ഇടപാട് നടത്താനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാനായി നിങ്ങളുടെ ബാങ്ക് സെലക്ട് ചെയ്യുക.

3. ‘secure your card as per RBI guidelines or tokenise your card as per RBI guidelines’ എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നു.

4. ടോക്കണ്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവാദം നല്‍കുക.

5. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.

6. നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.


Also Read: കണ്ണൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു; സി.സി.ടി.വി ദൃശ്യം സമൂഹമാധ്യങ്ങളില്‍ വൈറല്‍; വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


summary: Debit and credit card transactions to become more secure