വാക്സിനെടുത്തിട്ടും കൂത്താളി സ്വദേശി ചന്ദ്രിക മരിച്ച സംഭവം; പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം


പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തില്‍ മരണ കാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം. പേരാമ്പ്ര കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രികയായിരുന്നു ശനിയാഴ്ച മരിച്ചത്.

കഴിഞ്ഞ മാസം 21ന് വീടിനടുത്തുള്ള വയലില്‍ വെച്ചാണ് ചന്ദ്രികയെ തെരുവുനായ ആക്രമിച്ചത്. മുഖത്താണ് ചന്ദ്രികയ്ക്ക് പരുക്കേറ്റത്. അന്ന് തന്നെ എട്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ പേവിഷബാധയ്ക്കെതിരെ വാക്സിനുകള്‍ എടുത്തിരുന്നു.

എന്നാല്‍ പത്ത് ദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിയും അണുബാധയുമുണ്ടായിരുന്നു. ഇവര്‍ പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ ആരോഗ്യസ്ഥിതി വഷളായതോടെ ശനിയാഴ്ച്ചയാണ് മരണം സംഭവിച്ചത്.

Summary: the medical report says that the death of a resident of koothali due to the bite of a stray dog was not due to the incident