Tag: Stray Dogs
കൊയിലാണ്ടിയില്‍ വീണ്ടും തെരുവുനായ അക്രമണം; കണ്ടോത്ത് സ്വദേശിയായ വയോധികന് കടിയേറ്റു, കാലിന് പരിക്ക്
കൊയിലാണ്ടി: തെരുവുനായയുടെ അക്രമണത്തില്‍ വയോധികന് പരിക്ക്. കണ്ടോത്ത് സ്വദേശി റിയാസ് മനസ്സിൽ ഹുസൈൻ കോയ എന്നയാള്‍ക്കാണ് പരിക്കേറ്റത്. പയറ്റുവളപ്പിൽ പ്രദേശത്തു വച്ച് ഇന്ന് വൈകുന്നേരം തെരുവുനായ കാലിമാണ് അക്രമണമുണ്ടായത്. നായ ഹുസൈന്റെ കാലിനാണ് കടിച്ചത്. ഉടന്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായകളുടെ ശല്യം
കൊയിലാണ്ടി പെരുവട്ടൂരില്‍ തെരുവുനായ അക്രമണം; ഇരിങ്ങത്ത് സ്വദേശിയായ യുവതിക്ക് പരിക്ക്
കൊയിലാണ്ടി: പെരുവട്ടൂരില്‍ തെരുവുനായ അക്രമണം. നെറ്റ് സ്‌പെഷ്യലൈസ്ഡ് സ്‌ക്കൂളിലേക്ക് പോകുന്ന റോഡില്‍ ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഇരിങ്ങത്ത് സ്വദേശിയായ റസിയക്കാണ് കടിയേറ്റത്. അക്രമണത്തില്‍ കാല്‍മുട്ടിന്റെ താഴെയായി പരിക്കേറ്റിട്ടുണ്ട്. മകന്റെ കുട്ടിയുമായി തെറാപ്പിക്ക് വന്നതായിരുന്നു. തെറാപ്പി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിന് പിന്നാലെ നായ ഓടി അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര ആശുപത്രിയില്‍ പോയി ഇഞ്ചക്ഷന്‍ എടുത്തു. പ്രദേശത്ത്
മൂടാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം; ജനവാസ കേന്ദ്രങ്ങളിലെ മാലിന്യം കൂമ്പാരങ്ങള്‍ തെരുവ് നായകള്‍ക്ക് താവളമാകുകയാണെന്ന് യൂത്ത് ലീഗ്
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായതിന് പ്രധാന കാരണങ്ങളിലൊന്ന് മാലിന്യങ്ങള്‍ കാര്യക്ഷമമായി നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണെന്ന് മൂടാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. പഞ്ചായത്തിന്റെ പ്രധാന ടൗണായ നന്തിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് നടന്നുപോവാന്‍ പറ്റാത്ത അവസ്ഥയിലാണ് തെരുവ് നായകളുടെ വിളയാട്ടമെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ച്
നൊച്ചാട് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു, രണ്ട്, 16 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഭ്രാന്തന്‍നായ ആക്രമണം. നായ നാലുപേരെ കടിച്ചു. വാല്യക്കോട്, രാമല്ലൂര്‍ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. വാല്യക്കോടില്‍ ഒരാളെയും രാമല്ലൂരില്‍ മൂന്നുപേരെയും നായ ആക്രമിച്ചു. ചാത്തോത്ത് വിനോദന്‍, പുതിയോട്ടില്‍ മറിയം, ആദര്‍ശ് അമ്പാളിമീത്തല്‍ തുടങ്ങിയവര്‍ക്കാണ് രാമല്ലൂരില്‍ നായയുടെ കടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ചേനോളി, വെള്ളാംതൊടി ഭാഗത്തേക്കാണ് നായ പോയത്. പ്രദേശവാസികള്‍ ജാഗ്രത
എളാട്ടേരിയിൽ പേയിളകിയ നായയെ നാട്ടുകാർ അടിച്ചുകൊന്നു; കൊന്നത് മനുഷ്യരെയും മൃഗങ്ങളെയും ഉൾപ്പെടെ നിരവധി പേരെ കടിച്ച നായയെ
കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായയെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. മനുഷ്യർക്ക് പുറമെ പശുവിനെയും തെരുവുപട്ടികളെയും ഈ ഭ്രാന്തൻ നായ കടിച്ചതായാണ് വിവരം. ഇത് കാരണം വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഭീതിയിലാണ്. വിഷയത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയും നാട്ടുകാർ
നരിക്കുനിയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച്; ആറ് വയസുകാരിയുടെ നില ഗുരുതരം
നരിക്കുനി: ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നരിക്കുനി കാരുകുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റത്. നരിക്കുളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകളിലായുള്ള കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് പേ പിടിച്ച നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കി.
കൊയിലാണ്ടി ഹാര്‍ബറില്‍ തെരുവ് പട്ടികള്‍ ചത്ത് വീഴുന്നു; രണ്ടാഴ്ചയ്ക്കിടെ ചത്തത് മൂന്ന് പട്ടികള്‍
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ തെരുവുപട്ടികള്‍ ചത്തുവീഴുന്നതായി മത്സ്യത്തൊഴിലാളികള്‍. രണ്ടാഴ്ചയ്ക്കിടെ മൂന്ന് പട്ടികളാണ് ചത്തത്. ഏറ്റവും ഒടുവില്‍ ഇന്ന് ഉച്ചയോടെയാണ് പട്ടി ചത്തത്. പട്ടികള്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും പിന്നീട് ഒരുഭാഗം തളര്‍ന്ന് വീഴുകയും ചത്തൊടുങ്ങുകയുമാണെന്ന് മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രണ്ടുമൂന്ന് ദിവസം മുമ്പ് മറ്റൊരുപട്ടിയും സമാനമായ രീതിയില്‍ ചത്തിരുന്നു. ഇതിന് അസ്വസ്ഥതകള്‍
പുളിയഞ്ചേരി നെല്ലൂളിതാഴെ രണ്ട് ആട്ടിന്‍കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു
കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ തെരുവുനായ്ക്കള്‍ രണ്ട് ആട്ടിന്‍കുട്ടികളെ കടിച്ച് കൊന്നു. നെല്ലൂളി താഴെ കള്ള് ഷാപ്പിന് സമീപം കരിമ്പയ്ക്കല്‍ റഫീഖിന്റെ ആട്ടിന്‍കുട്ടികളെയാണ് നായ്ക്കള്‍ കടിച്ച് കൊന്നത്. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചുറ്റുമതില്‍ ഉണ്ടായിരുന്നതിനാല്‍ ഗെയിറ്റ് പൂട്ടിയിട്ട് ആടുകളെ വീടിന്റെ കോമ്പൗണ്ടില്‍ തുറന്ന് വിട്ടിരിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആട്ടിന്‍കുട്ടികള്‍
തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കോമത്തുകര സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
അരിക്കുളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി; തെരുവുനായ ആക്രമണത്തിനെതിരെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ല പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയത്. നായയുടെ കടിയേറ്റ പശുക്കുട്ടിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. വെറ്ററിനറി ഡോക്ടര്‍ വീട്ടിലെത്തിയാണ് പശുക്കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയത്. അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തിനെതിരെ അധികൃതർ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമിച്ച