ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പ് പ്രസവശേഷം വിശ്രമിക്കാനുള്ള കേന്ദ്രമാക്കി പട്ടികള്‍; അമ്മയും കുട്ടിയുമടക്കമുള്ളത് പതിനെട്ട് പട്ടികള്‍ (വീഡിയോ കാണാം)


കടിയങ്ങാട്: പട്ടികള്‍ താവളമാക്കി ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ മാലിന്യകൂമ്പാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പട്ടികളാണ് ഇവിടെ പ്രസവിച്ചത്. ഒരു പട്ടിക്ക് ഏഴും ഒന്നിന് ഒമ്പതും കുട്ടികളുമുണ്ട്.

മക്കളോടൊപ്പമുള്ള ഈ പട്ടികള്‍ പഞ്ചായത്ത് പരിസരത്ത് ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവരെയടക്കം ആക്രമിക്കുകയാണ്. പട്ടി പ്രസവിച്ചത് അറിയാതെ രാത്രിയില്‍ ടൗണില്‍ വന്നിറങ്ങന്നവര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.

പ്രദേശത്ത് തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെന്നും അപകടകരമായ സാഹചര്യം നേരിട്ട് ബോധ്യമായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.

കഴിഞ്ഞദിവസം രണ്ടുപേര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയായിരുന്നു. സജീവന്‍ ഏരംതോട്ടത്തില്‍, ബാലന്‍ നായര്‍ പാറയ്ക്ക് മീത്തല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

വീഡിയോ കാണാം: