നൊച്ചാട് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു, രണ്ട്, 16 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഭ്രാന്തന്‍നായ ആക്രമണം. നായ നാലുപേരെ കടിച്ചു. വാല്യക്കോട്, രാമല്ലൂര്‍ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. വാല്യക്കോടില്‍ ഒരാളെയും രാമല്ലൂരില്‍ മൂന്നുപേരെയും നായ ആക്രമിച്ചു.

ചാത്തോത്ത് വിനോദന്‍, പുതിയോട്ടില്‍ മറിയം, ആദര്‍ശ് അമ്പാളിമീത്തല്‍ തുടങ്ങിയവര്‍ക്കാണ് രാമല്ലൂരില്‍ നായയുടെ കടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.

ചേനോളി, വെള്ളാംതൊടി ഭാഗത്തേക്കാണ് നായ പോയത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.