Tag: Nochad Panchyat

Total 3 Posts

നൊച്ചാട് ജനവാസമേഖലയില്‍ പടക്ക നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍; പിന്തുണയറിയിച്ച് സി.പി.എം

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ജനവാസമേഖലയില്‍ പടക്ക നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. പടക്കശാല നിര്‍മ്മിക്കുന്ന സ്ഥലം സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. എലിപ്പാറ പൊരേറി ചാലില്‍ പറമ്പില്‍ പടക്ക നിര്‍മാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാട് വെട്ടിയൊരുക്കുന്നത് കണ്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പടക്കനിര്‍മാണ ശാലയുടെ വിവരം അറിഞ്ഞത്.

നൊച്ചാട് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു, രണ്ട്, 16 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഭ്രാന്തന്‍നായ ആക്രമണം. നായ നാലുപേരെ കടിച്ചു. വാല്യക്കോട്, രാമല്ലൂര്‍ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. വാല്യക്കോടില്‍ ഒരാളെയും രാമല്ലൂരില്‍ മൂന്നുപേരെയും നായ ആക്രമിച്ചു. ചാത്തോത്ത് വിനോദന്‍, പുതിയോട്ടില്‍ മറിയം, ആദര്‍ശ് അമ്പാളിമീത്തല്‍ തുടങ്ങിയവര്‍ക്കാണ് രാമല്ലൂരില്‍ നായയുടെ കടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ചേനോളി, വെള്ളാംതൊടി ഭാഗത്തേക്കാണ് നായ പോയത്. പ്രദേശവാസികള്‍ ജാഗ്രത

പുരസ്‌കാര നിറവില്‍ പഞ്ചായത്തുകള്‍, മഹാത്മ അവാര്‍ഡ് ജേതാക്കള ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വാസു അമ്പലകുന്നിനും ചടങ്ങില്‍ ഉപഹാരം നല്‍കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ