മുയിപ്പോത്ത് റേഷന്‍കടയ്ക്ക് സമീപം തെങ്ങിന് തീപിടിച്ചു; അവസരോചിതമായി ഇടപെട്ട് പേരാമ്പ്ര അഗ്നിരക്ഷാസേന


പേരാമ്പ്ര: മുയിപ്പോത്ത് റേഷന്‍ കടയ്ക്ക് സമീപം തെങ്ങിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തെങ്ങിന് സമീപത്തെ എച്ച്.ടി ലൈനില്‍ തട്ടി തീപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

റേഷന്‍കടയ്ക്ക് സമീപം റോഡ് സൈഡിലുളള തെങ്ങിനാണ് തീപിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണച്ചു. കൃത്യസമയത്ത് തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ റഫീക്കിന്റെ നേതൃത്വത്തില്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ ലതീഷ്, വിപിന്‍, രഘ്‌നേഷ്, രതീഷ്, പ്രശാന്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.