ദിവസം രണ്ട് രൂപ മാറ്റിവെച്ചാല്‍ മതി, പ്രായമായാല്‍ വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാം-പദ്ധതി വിശദാംശം അറിയാം
ജോലി ചെയ്യാന്‍ പറ്റാത്ത ഒരു കാലത്തെക്കുറിച്ചുള്ള ആശങ്ക സാധാരണക്കാരായ മിക്ക ആളുകളിലുമുണ്ടാകും. അത്തരം ആളുകള്‍ക്കുവേണ്ടിയുള്ള പല സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ദിവസം വെറും രണ്ട് രൂപ നിക്ഷേപിച്ചുകൊണ്ട് വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാനാവുന്ന പദ്ധതിയെക്കുറിച്ച്.
കേന്ദ്രസര്‍ക്കാറിന്റെ പ്രധാന മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയെന്നാണ് ഈ പദ്ധതിയുടെ പേര്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഈ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. തൊഴിലാളികളുടെ വാര്‍ധക്യകാല ജീവിതത്തിന് താങ്ങാവുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുണ്ടെങ്കില്‍ ഈ പദ്ധതിയില്‍ ചേരാം. ശേഷം പദ്ധതിയ്ക്കായി രജിസ്റ്റര്‍ ചെയ്യുക. മാസം 55 രൂപയാണ്് നിങ്ങള്‍ മാറ്റിവെക്കേണ്ടത്. അറുപത് വയസുകഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ദിവസം രണ്ട് രൂപ മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മാസം 3000 രൂപ പെന്‍ഷനായി നേടാം. തെരുവ് കച്ചവടക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ ഭാഗമാകാം.
പതിനെട്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് ഈ പദ്ധതി. പതിനെട്ടാം വയസില്‍ നിങ്ങള്‍ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ മാസം 55 രൂപ പ്രീമിയം ആയി അടയ്ക്കണം. എങ്കില്‍ അറുപത് കഴിഞ്ഞാല്‍ വര്‍ഷം 36,000 രൂപ പെന്‍ഷനായി ലഭിക്കും. നാല്‍പ്പത് വയസുള്ള ആള്‍ മാസം 200 രൂപ മാറ്റിവെക്കണം. അതായത് ദിവസം 6.50 രൂപ.
ഈ സ്‌കീമിനായി അപേക്ഷിക്കുന്നവരുടെ മാസവരുമാനം 15,000 രൂപയ്ക്ക് താഴെയായിരിക്കണം. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസിനു പുറമേ എല്‍.ഐ.സി, ഇ.പി.എഫ്.ഐ എന്നിവയും ഇതിന്റെ ഫെസിലിറ്റേഷന്‍ സെന്ററുകളായി നിശ്ചയിച്ചിട്ടുണ്ട്.
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ തൊഴിലാളികള്‍ കോമണ്‍ സര്‍വ്വീസ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, മൊല്‍ൈ നമ്പര്‍ എന്നിവ രജിസ്ട്രേഷനായി ആവശ്യമുണ്ട്. ഒരു അനുമതി പത്രം ഒപ്പിട്ട് കൊടുക്കണം. മാസം അടയ്ക്കേണ്ട തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് എടുക്കുകയും പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ പെന്‍ഷന്‍ യോജന അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുക.