Tag: money

Total 8 Posts

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ചെരണ്ടത്തൂരില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍ കവറിലായി വെച്ച പണം നഷ്ടപ്പെട്ടതായി പരാതി. ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ചെരണ്ടത്തൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പണമടങ്ങിയ കവര്‍ വീണുപോയതാണെന്നാണ് സംശയം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9495364201, 7558962023 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

ദിവസം രണ്ട് രൂപ മാറ്റിവെച്ചാല്‍ മതി, പ്രായമായാല്‍ വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാം-പദ്ധതി വിശദാംശം അറിയാം

ജോലി ചെയ്യാന്‍ പറ്റാത്ത ഒരു കാലത്തെക്കുറിച്ചുള്ള ആശങ്ക സാധാരണക്കാരായ മിക്ക ആളുകളിലുമുണ്ടാകും. അത്തരം ആളുകള്‍ക്കുവേണ്ടിയുള്ള പല സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ദിവസം വെറും രണ്ട് രൂപ നിക്ഷേപിച്ചുകൊണ്ട് വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാനാവുന്ന പദ്ധതിയെക്കുറിച്ച്. കേന്ദ്രസര്‍ക്കാറിന്റെ പ്രധാന മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയെന്നാണ് ഈ പദ്ധതിയുടെ

ദിവസം 71 രൂപ മാറ്റിവെച്ചാല്‍ 48.5ലക്ഷം രൂപ നേടാനാവും; നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം ഭദ്രമാക്കാന്‍ ഈ നിക്ഷേപം മതി

ഒറ്റത്തവണ വലിയൊരു തുക നിക്ഷേപിച്ച് ഭാവിയിലേക്ക് കരുതിവെക്കാന്‍ കഴിയാത്തവരാണ് സാധാരണക്കാര്‍. അതുകൊണ്ടാണ് തവണകളായുള്ള നിക്ഷേപത്തിന് സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യത ഏറുന്നത്. അത്തരത്തിലുള്ള എല്‍.ഐ.സിയുടെ ഒരു നിക്ഷേപത്തെക്കുറിച്ച് പറയാം. നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം സുരക്ഷിതമാക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പ്രീമിയം എന്റോവ്മെന്റ് പ്ലാന്‍ എന്ന ഈ പ്ലാന്‍ വഴി ദിവസം 71 രൂപ അല്ലെങ്കില്‍ മാസം 2120 രൂപ നിക്ഷേപിച്ചുകൊണ്ട്

കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്. വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി

ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് കോടികള്‍; ആഡംബര ഫോണ്‍ വാങ്ങിയും ഷെയര്‍ മാര്‍ക്കറ്റില്‍ പണം ഇറക്കിയും ആഘോഷം, ചെലവാക്കുന്തോറും അക്കൗണ്ടിലേക്ക് വീണ്ടും പണമൊഴുക്ക്; തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂർ: സ്വന്തമല്ലാത്ത പണം ഉപയോഗിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ എത്തിയപ്പോൾ ആ ചെറുപ്പക്കാർ ഒന്ന് അന്ധാളിച്ചു. പണി കിട്ടുമെന്ന് അവർ ആലോചിച്ചതേയില്ല. പിന്നെ ആർമാദിച്ച് ചെലവാക്കാൻ തുടങ്ങി. 2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. പുതുതലമുറ ബാങ്കുകളിൽ ഒന്നിലാണ് സംഭവം.

കോഴിക്കോട് ബാങ്ക് മാനേജര്‍ കോടിക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍

കോഴിക്കോട്: കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ കോടിക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഓണ്‍ലൈന്‍ റമ്മി കളിക്കാനും ഓഹരി ഇടപാടുകള്‍ക്കുമെന്ന് പോലീസ്. എട്ട് കോടിയോളം രൂപയാണ് റിജില്‍ ആദ്യം പിതാവിന്റെ അക്കൗണ്ടിലേക്കും പിന്നീട് മറ്റൊരു ബാങ്കിലെ തന്റെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത്. ഇതില്‍ കാര്യമായ തുകയൊന്നും അവശേഷിക്കുന്നില്ലെന്നും ബാങ്ക് ഓഡിറ്റിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ കൃത്യമായ

മറ്റ് നിവൃത്തിയില്ലാതെ വന്നപ്പോൾ ലോൺ എടുത്തു, തിരിച്ചു വീട്ടിലെത്തിയപ്പോൾ പണമില്ല; തകർന്നു പോയ മൂടാടി സ്വദേശിക്ക് രക്ഷയായത് ബസ് കണ്ടക്ടർ

മൂടാടി: താൽപ്പര്യം ഇല്ലാഞ്ഞിട്ടും മറ്റ് നിവൃത്തിയില്ലാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് ലോൺ എടുത്ത് തിരികെ വീട്ടിൽ എത്തിയതായിരുന്നു നരേന്ദ്രൻ. പണം എടുത്ത് വെയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് ഒന്ന് എണ്ണിയപ്പോൾ അൻപതിനായിരം രൂപ കാണാനില്ല, വീണ്ടും നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇരുട്ടടി കിട്ടിയ അവസ്ഥയിലായി അദ്ദേഹം, ഒടുവിൽ ഏറെ നേരത്തെ വിഷമങ്ങൾക്കു ശേഷം ദൈവദൂതനെ പോലെ ഒരു വിളി

കൊയിലാണ്ടിയിൽ പണം വെച്ച് ചീട്ടു കളി; പിടികൂടിയത് രണ്ടു ലക്ഷത്തോളം രൂപ

കൊയിലാണ്ടി: പണം വെച്ച് ചീട്ടുകളി, കൊയിലാണ്ടിയിലെ ചീട്ടുകളി കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് 1,90,450 രൂപ. ചേമഞ്ചേരി കാട്ടിൽ പിടികയിലെ വിവാഹം നടക്കാനിരിക്കുന്ന വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റെയ്‌ഡ്‌ നടത്തിയത്. കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാറിനാണ് പണം വെച്ചുള്ള ചീട്ടുകളിയെ പറ്റി