കൊയിലാണ്ടിയിൽ പണം വെച്ച് ചീട്ടു കളി; പിടികൂടിയത് രണ്ടു ലക്ഷത്തോളം രൂപ


കൊയിലാണ്ടി: പണം വെച്ച് ചീട്ടുകളി, കൊയിലാണ്ടിയിലെ ചീട്ടുകളി കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് 1,90,450 രൂപ. ചേമഞ്ചേരി കാട്ടിൽ പിടികയിലെ വിവാഹം നടക്കാനിരിക്കുന്ന വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റെയ്‌ഡ്‌ നടത്തിയത്.

കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാറിനാണ് പണം വെച്ചുള്ള ചീട്ടുകളിയെ പറ്റി രഹസ്യ വിവരം ലഭിച്ചത്. പുലർച്ചയോടെ എസ്.ഐ .എം എൽ അനൂപിൻ്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഏഴു പേരടങ്ങിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. പിന്നീടിവരെ ജ്യാമ്യത്തിൽ വിട്ടു. എസ്.ഐ. ശ്രീജിത്ത്, ബാബുരാജ്, എസ്.സി.പി.ഒ.മാരായ രാഗേഷ്, സനൽ തുടങ്ങിയവരുടെ സംഘമാണ് റെയ്‌ഡ്‌ നടത്തിയത്.