ഉത്സവത്തിനൊരുങ്ങി പന്തലായിനി കാളിയമ്പത്ത് ക്ഷേത്രം; കൊടിയേറ്റം ഫെബ്രുവരി 26ന്- ആഘോഷപരിപാടികള്‍ അറിയാം


കൊയിലാണ്ടി: പന്തലായിനി, കാളിയമ്പത്ത് ക്ഷേത്രോത്സവം ഫിബ്രവരി 26 ഞായറാഴ്ച കൊടിയേറും.

ഫിബ്രവരി 26 ഞായര്‍
പാട്ടുത്സവം – രാവിലെ വിശേഷാല്‍ പൂജകള്‍ – 8 മണി – കോടിയേറ്റം, 11 മണി ഉച്ചപ്പാട്, വൈകീട്ട് ദീപാരാധന,7-30 കളംപാട്ട്, 9 മണി പുറത്ത് എഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക

ഫിബ്രവരി 27 – തിങ്കള്‍
രാവിലെ വിശേഷാല്‍. പൂജകള്‍, വൈകീട്ട് ദീപാരാധന, മെഗാ തിരുവാതിര, 8 മണിക്ക് – കണ്ണൂര്‍ സംഘചേതനയുടെ വില്‍ കലാമേള ശ്രീ മുത്തപ്പന്‍.

ഫ്രിബ്രവരി 28-ചൊവ്വ
രാവിലെ വിശേഷാല്‍ പൂജകള്‍ – 10 മണിക്ക് എടുപ്പ് വെപ്പ്, 11 മണിക്ക് അരങ്ങോല വരവ്, ഉച്ചയ്ക്ക്-3 മണിമലകളി, വൈകീട്ട് 6 മണിക്ക് പന്തലായിനി അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്നും താലപ്പൊലി എഴുന്നള്ളിപ്പോടെ ഭഗവതി തിറ കാളിയമ്പത്ത് കേത്രസന്നിധിയില്‍ എത്തും, തുടര്‍ന്ന് കരിങ്കാളി തീറ, ഗുരുക്കന്‍മ്മാരുടെ തിറ, പുലര്‍ച്ചെ മൂന്നു മണിക്ക് ചാന്ത് തിറ.

മാര്‍ച്ച് 1 – ബുധന്‍
രാവിലെ 9.30ന് മുണ്ഡ്യന് കൊടുക്കല്‍, വൈകീട്ട് 7 മണിക്ക് ശാക്തേയ പൂജ എന്നിവ നടക്കും.

മാര്‍ച്ച് – 2ന്
കരിങ്കാളി ഗുരുതി-ഉത്സവത്തോടെ സമാപിക്കും.