Tag: #Ulsavam

Total 4 Posts

ഉത്സവത്തിനൊരുങ്ങി പന്തലായിനി കാളിയമ്പത്ത് ക്ഷേത്രം; കൊടിയേറ്റം ഫെബ്രുവരി 26ന്- ആഘോഷപരിപാടികള്‍ അറിയാം

കൊയിലാണ്ടി: പന്തലായിനി, കാളിയമ്പത്ത് ക്ഷേത്രോത്സവം ഫിബ്രവരി 26 ഞായറാഴ്ച കൊടിയേറും. ഫിബ്രവരി 26 ഞായര്‍ പാട്ടുത്സവം – രാവിലെ വിശേഷാല്‍ പൂജകള്‍ – 8 മണി – കോടിയേറ്റം, 11 മണി ഉച്ചപ്പാട്, വൈകീട്ട് ദീപാരാധന,7-30 കളംപാട്ട്, 9 മണി പുറത്ത് എഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക ഫിബ്രവരി 27 – തിങ്കള്‍ രാവിലെ

കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും; പാട്ടുത്സവത്തിന് നേതൃത്വം നല്‍കി പട്ടമുണ്ടക്കല്‍ സുന്ദരക്കുറുപ്പും കടമേരി ഉണ്ണിക്കൃഷ്ണ മാരാറും

കൊയിലാണ്ടി: കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും നടത്തി. കൊല്ലം ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് ജലമുഖനായി കുടികൊള്ളുന്ന ദേവനാണ് വേട്ടക്കൊരുമകന്‍. തേങ്ങയേറും പാട്ടിന്റെ പ്രധാന ചടങ്ങായ മുല്ലക്കാം പാട്ടിനുള്ള എഴുന്നള്ളിപ്പ് തളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി. ക്ഷേത്രം തന്ത്രി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വയനാട് പട്ടമുണ്ടക്കല്‍ സുന്ദര കുറുപ്പും വാദ്യകലാകാരന്‍

ഭക്തി സാന്ദ്രമായി വിരുന്നുകണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം; താലപ്പൊലി മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വിരുന്നു കണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മേളപ്രമാണത്തില്‍, മച്ചാട് മണികണ്ഠന്‍, തൃപ്പാളൂര്‍ ശിവന്‍, പനമണ്ണ മനോഹരന്‍, നന്മണ്ട നാരായണ്‍ എന്നിവര്‍ അണിനിരന്ന പാണ്ടിമേളത്തോടു കൂടിയ നാന്തകം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. രാത്രി 11 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. പുലര്‍ച്ചെ നടക്കുന്ന ഗുരുതി തര്‍പ്പണവും

ഭക്തിസാന്ദ്രമായി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ്; കുട്ടിച്ചാത്തൻ തിറ കാണാനെത്തിയത് നൂറുകണക്കിന് ഭക്തർ (വീഡിയോ കാണാം)

കൊയിലാണ്ടി: ഭക്തി സാന്ദ്രമായി പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രം.  മഹോത്സവത്തിന്റെ ഭാഗമായി ഇളനീര്‍ കുലവരവ് നടന്നു. വൈകീട്ട് എള്ള് വീട്ടില്‍ കുമാരന്റെ വീട്ടില്‍ നിന്നുമാരംഭിച്ച വരവ് ക്ഷേത്രത്തിലെത്തിചേര്‍ന്നു. തുടര്‍ന്ന് ഭക്തിയിലാറാടി കുട്ടിച്ചാത്തന്‍ തിറയും അരങ്ങേറി. നൂറു കണക്കിന് ഭക്തരാണ് തിറ കാണാനെത്തിയത്. ദീപാരാധനയ്ക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പ് നടന്നു. കോതമംഗലം സൗത്ത് എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് നാദസ്വരത്തിന്റെ