സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം; സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കൊയിലാണ്ടിയില്‍ യാത്രയയപ്പ് നല്‍കി ട്രെയിന്‍ പാസഞ്ചേഴ്‌സ് കൂട്ടായ്മ


കൊയിലാണ്ടി: ട്രെയിന്‍ പാസഞ്ചേഴ്‌സ് അധ്യാപക കൂട്ടായ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. സത്യന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍, സിറാജുല്‍ മുനീര്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍,ശശി മാസ്റ്റര്‍, സത്യന്‍ മാസ്റ്റര്‍ മേപ്പയ്യൂര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍ ശ്രീജന്‍ മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍, സുരേഷ് മാസ്റ്റര്‍ എന്നീ അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

കൊയിലാണ്ടി എം.ആര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രബീദ് മാസ്റ്റര്‍ (കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍) ഉദ്ഘാടനം ചെയ്തു. ബഷീര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബീഷ് മാസ്റ്റര്‍ സ്വാഗതവും റഷീദ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.