പേരാമ്പ്ര ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു


Advertisement

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രധാന അധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
Advertisement

1956ല്‍ ഇംഗ്ലീഷ് അധ്യാപികയായി പേരാമ്പ്ര ഹൈസ്‌കൂളില്‍ സേവനമാരംഭിച്ച സൗമിനി ടീച്ചര്‍ 1985ല്‍ പ്രധാന അധ്യാപികയായിരിക്കെ വിരമിച്ചു. 15 വര്‍ഷക്കാലം പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

ഏറെക്കാലം വടകര വിദ്യാഭ്യാസ ജില്ലാ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കമ്മീഷണറായിരുന്നു. പേരാമ്പ്ര അജയ് വിമന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

വിരമിച്ചശേഷം തലശ്ശേരി കായ്യത്ത് റോഡില്‍ ശാരദസദനത്തിലായിരുന്നു താമസം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് തലശ്ശേരി കണ്ടിക്കല്‍ നിദ്രാതീരം ശ്മശാനത്തില്‍ നടക്കും.