മേപ്പയ്യൂര്‍ അലങ്കാര്‍ ഫര്‍ണിച്ചര്‍ ഉടമ പേരാമ്പ്ര ചിരിതകുന്നുമ്മല്‍ ധനീഷ് അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ അലങ്കാര്‍ ഫര്‍ണിച്ചര്‍ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ഭാരവാഹിയുമായ പേരാമ്പ്ര ചിരിതകുന്നുമ്മല്‍ ധനീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: ദിവ്യ. മക്കള്‍: ദ്രുപത്, ധാര്‍മ്മിക. അച്ഛന്‍: ഗോപാലന്‍. അമ്മ: ചന്ദ്രിക. സഹോദരി: ധന്യ.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പേരാമ്പ്ര പഴയ ഇ.എം.എസ്. ആശുപത്രിയ്ക്ക് സമീപത്തുള്ള വീട്ടുവളപ്പില്‍ നടക്കും.