പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു


കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു.

ഭാര്യ: സോഫിയ.

മക്കള്‍: ജംഷീര്‍, ജസ്‌ന.