Tag: Heart Attack

Total 31 Posts

പ്രവാസി വ്യാപാരിയും കെ.എം.സി.സി മുന്‍ നേതാവുമായ നാദാപുരം തൂണേരി കല്ലാട്ട്താഴെകുനി മൂസ അന്തരിച്ചു

ഷാര്‍ജ: പ്രവാസി വ്യാപാരിയായ നാദാപുരം തൂണേരി കല്ലാട്ട്താഴെ കുനി മൂസ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ ഷാര്‍ജയിലെ മൈസലൂണിലുള്ള താമസസ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍

തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.

കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. കല്ലായി മന്‍കുഴിയില്‍ പറമ്പ് അബ്ദുള്‍ ലത്തീഫ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. 28 വര്‍ഷമായി ഖത്തറിലെ അമീരി ദിവാനിയില്‍ ജോലി ചെയ്യുകയായിരുന്നു

വടകര സ്വദേശിയായ മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ അന്തരിച്ചു

മനാമ: വടകര തിരുവള്ളൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യനാണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള

കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ അന്തരിച്ചത്. അന്‍പത് വയസായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫര്‍സീന, ഇര്‍ഫാന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു

വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.

കാരയാട് സ്വദേശിയായ കോൺ​ഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്). മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ,

വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം

ഉറക്കത്തിനിടെ ഹൃദയാഘാതം: ചീക്കിലോട് സ്വദേശി സലാലയില്‍ അന്തരിച്ചു

സലാല: നന്മണ്ട ചീക്കിലോട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കേലത്തോട്ട് അബ്ദുള്‍ ജമാല്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദുള്‍ ജമാല്‍. പിറ്റേന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിവിധ

ഹജ്ജിന് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു

മുക്കം: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്.