പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


Advertisement

കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റ്യാടി നരിപ്പറ്റ സ്വദേശി ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സന്തോഷിനെ (50) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ.ടി.പി ശിക്ഷിച്ചത്.

Advertisement

25 വർഷം തടവിന് പുറമെ നാല് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ശിക്ഷ വിധിച്ചു. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

Advertisement

2017 മുതൽ 2019 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ വച്ചും പിന്നീട് പ്രതിയുടെ വീട്ടിൽ വച്ചുമാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് ചിൽഡ്രൻസ് ഹോമിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

Advertisement

കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ കോടതിയിൽ ഹാജരായി.


Related News: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഇരിങ്ങൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി



Also Read: ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി