ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു


Advertisement

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു.

Advertisement

വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ.

Advertisement

ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഇയാൾ റെയിൽവെ ട്രാക്കിനരികിലൂടെ ഫോണിൽ സംസാരിച്ച് പോകവെ അബദ്ധത്തിൽ ട്രെയിനിനു മുന്നിൽ പെടുകയായിരുന്നു. നാളെ ജോലിക്ക് കയറാനായി എത്തിയതായിരുന്നു ദേവാനന്ദ്.

Advertisement

വിവരമറിഞ്ഞ ഉടനെത്തന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകും. ശരീരം ജാർഖണ്ഡിലെക്ക് കൊണ്ടു പോകാനാണ് തീരുമാനമെന്ന് വഗാഡ് കമ്പനി വെക്താക്കൾ അറിയിച്ചു.