Tag: Train accident

Total 44 Posts

ആലപ്പുഴയില്‍വെച്ച് ട്രെയിനില്‍ നിന്ന് വീണു; ചെങ്ങോട്ടുകാവ് സ്വദേശിയായ 25കാരന്‍ മരിച്ചു

ചെങ്ങോട്ടുകാവ്: ആലപ്പുഴവെച്ച് ട്രെയിനില്‍ നിന്ന് ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് കാവുങ്കല്‍ ഫയസ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. തുമ്പോളി റെയില്‍വേ സ്‌റ്റേഷന് തെക്കുവശത്തുവെച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. ഞായറാഴ്ച പകല്‍ 12.45 ഓടെയാണ് സംഭവം. നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്നും വീട്ടിലേക്ക് വരികയായിരുന്നു. ട്രെയിനില്‍ നിന്നും വീണ ഫയസിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: പാലക്കുളം റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാള്‍ക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് ബപ്പന്‍കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ഏകദേശം 40 വയസ്സ് പ്രായം വരും. വലതുകാല്‍ ഇല്ല. 152 സെന്റീമീറ്റര്‍ ഉയരം. വെളുത്ത നിറം. താടിയും മീശയുമുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെക്കുറിച്ച് അറിയാവുന്നവര്‍ 04962620236, 9746401250

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്ക്; അപകടം തൃശൂരില്‍

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിയായ ബിജു ബാലകൃഷ്ണനാണ് (37) പരിക്കേറ്റത്. തൃശൂര്‍ ജില്ലയിലെ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ബിജുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍

കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി). മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: മിനി, വിനീത. മൃതദേഹം

വടകരയില്‍ കോളജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു

വടകര: വടകരയില്‍ കോളേജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ വിനീഷാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. വടകരയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍

വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40) അഖില്‍ (17) എന്നിവരാണ് വീണത്. മംഗലാപുപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും. വാതിലിനരികില്‍ അശ്രദ്ധമായി നിന്നപ്പോള്‍ വീണതാകാം എന്നാണ് സംശയം. രണ്ടുപേരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് കല്ലായില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു

എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക്