വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം


കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40) അഖില്‍ (17) എന്നിവരാണ് വീണത്.

മംഗലാപുപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും. വാതിലിനരികില്‍ അശ്രദ്ധമായി നിന്നപ്പോള്‍ വീണതാകാം എന്നാണ് സംശയം.

രണ്ടുപേരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.