ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്ക്; അപകടം തൃശൂരില്‍


കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിയായ ബിജു ബാലകൃഷ്ണനാണ് (37) പരിക്കേറ്റത്.

തൃശൂര്‍ ജില്ലയിലെ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ബിജുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.