Tag: Thrissur

Total 10 Posts

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്ക്; അപകടം തൃശൂരില്‍

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിയായ ബിജു ബാലകൃഷ്ണനാണ് (37) പരിക്കേറ്റത്. തൃശൂര്‍ ജില്ലയിലെ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ബിജുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍

പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദത്തിനും ചാറ്റിങ്ങിനും ഒടുവില്‍ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശി പിടിയില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കോട്ടയം പാമ്പാടി കുരിയന്നൂര്‍ കണ്ണന്‍ (34) ആണ് അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പ്രവാസിയും അന്തിക്കാട് സ്വദേശിയുമായ യുവാവുമായി പ്രതി പരിചയത്തിലായി.

ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് തീഗോളം; തൃശൂരിൽ എഴുപതുകാരന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ 70കാരന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്ന ഐലന്റ് എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവാവിനെയാണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശി സേവിയര്‍ ഗീവര്‍ഗീസ് ആണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വന്നതാണ് സേവിയര്‍. ട്രെയിനില്‍ അദ്ദേഹത്തിന്റെ വാഹനം പാര്‍സലായി കയറ്റി വിട്ടിരുന്നു. ആ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്രോളാണ്

തൃശൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണം നാളെ വിവാഹം നടക്കാനിരിക്കെ

തൃശൂര്‍: തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂര്‍ ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) ആണ് മരിച്ചത്. ഇരുപത്താറ് വയസ്സായിരുന്നു. ബുധനാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിധിന്‍. അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം കനോലി കനാലില്‍ ബോട്ടിങ് നടത്തുകയും ശേഷം കനാലില്‍ കുളിക്കാന്‍

തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും

ഒരു ദിവസത്തെ താമസത്തിന് മാത്രം 30,000 രൂപ, ഉപയോഗിക്കുന്നത് വിലയേറിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം; കമ്പനി എം.ഡി എന്ന പേരില്‍ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച്

കൊയിലാണ്ടിയിലെ ധനസമാഹരണം തൃശൂര്‍ സ്വദേശിയുടെ പേരില്‍, പിരിച്ചെടുത്തത് ലക്ഷങ്ങള്‍, തനിക്ക് ലഭിച്ചത് 5,000 രൂപ മാത്രമാണ് യുവാവ്; കൊയിലാണ്ടിയിലെ ചാരിറ്റി തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയും നിര്‍ധന കുടുംബത്തിലെ അംഗവുമായ തൃശൂരിലെ യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. ആതിരപ്പിള്ളിയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയായ ഷിജു എന്ന യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. എന്നാല്‍ പിരിച്ച

തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്താണ് സംഭവം. കുട്ടിയുടെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കളാണ് പ്രതികള്‍. ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കൂട്ടബലാത്സംഗം നടന്നത്. താന്‍ നേരിട്ട ദുരനുഭവം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒരു നടപടികള്‍ക്കും വീട്ടുകാര്‍ തയ്യാറായില്ല. സംഭവം മറച്ച്

പാക്കറ്റില്‍ മുക്കാല്‍ഭാഗവും കാറ്റ്, തൂക്കത്തില്‍ കുറവ്; ലെയ്‌സ് കമ്പനിക്ക് 85,000 രൂപ പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

തൃശൂര്‍: പ്രമുഖ ഉരുളക്കിഴങ്ങ് ചിപ്പ്‌സ് ബ്രാന്റ് ലെയ്‌സിന്റെ ഉടമസ്ഥരായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തി സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പ്. ഭൂരിഭാഗവും കാറ്റ് നിറച്ച ലെയ്‌സ് പാക്കറ്റില്‍ രേഖപ്പെടുത്തിയ അത്ര തൂക്കം ചിപ്‌സ് ഇല്ലാത്തതിനാലാണ് പെപ്‌സികോ കമ്പനിക്ക് തൃശൂരിലെ ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍