ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് തീഗോളം; തൃശൂരിൽ എഴുപതുകാരന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ 70കാരന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം.

ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍ ഏലിയാസ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് തീപടരുന്നത് കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു വര്‍ഷം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഐ ടെല്‍ എന്ന കമ്പനിയുടെ ഫോണാണ് പൊട്ടിയതെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വീഡിയോ കാണാം: