ഇന്ന് ബപ്പന്‍കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല


കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്.

ഏകദേശം 40 വയസ്സ് പ്രായം വരും. വലതുകാല്‍ ഇല്ല. 152 സെന്റീമീറ്റര്‍ ഉയരം. വെളുത്ത നിറം. താടിയും മീശയുമുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെക്കുറിച്ച് അറിയാവുന്നവര്‍ 04962620236, 9746401250 നമ്പറില്‍ ബന്ധപ്പെടണമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.