കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു


കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്.

ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി).

മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).

സഹോദരങ്ങൾ: മിനി, വിനീത.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ബുധനാഴ്ച ഉച്ചയക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.