Tag: Panthalayani
പന്തലായനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുന്നു; ബോക്‌സ് കല്‍വര്‍ട്ട് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ജനകീയ പ്രതിഷേധ സംഗമം ജൂണ്‍ 30ന്
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി ഭാഗത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂര്‍ണമായും തടസപ്പെടുത്തുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇവിടെ യാത്രാ തടസം ഒഴിവാക്കാന്‍ ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സമരപ്പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. സമരപരിപാടികളുടെ ആദ്യഘട്ടം എന്ന നിലയില്‍ ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പന്തലായനി കാട്ടുവയല്‍
കാപ്പാട് യു.പി സ്‌കൂളിന്റെ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങളും പത്രങ്ങളും ആനുകാലിങ്ങളും നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി
കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ വായനദിനാചരണം സംഘടിപ്പിച്ചു. കാപ്പാട് യു.പി സ്‌കൂളിന്റെ ഗ്രന്ഥ ശാലക്ക് പുസ്തകവും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ബാലമാസികകളും വികസന സമിതി നല്‍കി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി
ശിവരാത്രി ആഘോഷപരിപാടികള്‍ക്കൊരുങ്ങി പന്തലായനി അഘോര ശിവക്ഷേത്രം; ഉദ്ഘാടനം നാളെ
കൊയിലാണ്ടി: പന്തലായനി അഘോര ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം മാര്‍ച്ച് രണ്ടുമുതല്‍. ആഘോഷ പരിപാടികള്‍ മാര്‍ച്ച് 3 ഞായറാഴ്ച വൈകിട്ട് 6.30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍.കെ.കെ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമൃത ടിവി ശ്രേഷ്ഠ ഭാരതം ഫെയിം ആദിദേവിന്റെ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലും വിവിധ
നവരാത്രി ആഘോഷം; കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി മാതൃസമിതി അംഗങ്ങള്‍
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി ദിനത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍. നിരവധി ഭക്തജനങ്ങള്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചനയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ ഗ്രന്ഥം വെയ്പ്, ദീപാരാധന, ഭജന, നവരാത്രിവിളക്ക് എന്നീ പരിപാടികള്‍
കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി). മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: മിനി, വിനീത. മൃതദേഹം
മാലിന്യകൂമ്പാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള സ്ഥലം; നഗരസഭ മനസുവെച്ച് ബസ് സ്റ്റോപ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: ദേശീയപാതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ ഉപയോഗിക്കുന്നത് പ്രയാസമാകുന്നു. 33-ാം വാര്‍ഡില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് നേരത്തെ വാട്ടര്‍ ടാങ്ക് നിന്ന സ്ഥലമാണ് മാലിന്യകൂമ്പാരമായി കിടക്കുന്നത്. കൊയിലാണ്ടി നഗരത്തില്‍ ശുദ്ധജല വിതരണം ഇവിടെ നിന്നായിരുന്നു നടത്തിയിരുന്നത്. പിന്നീട് വെള്ളത്തില്‍ അമോണിയയുടെ അംശം കണ്ടെത്തിയതോടെ ഇത് അടച്ചു പൂട്ടി. പിന്നീട്
വിത്തെറിഞ്ഞ് വിളവെടുത്തത് വെണ്ടയും ചീരയും വഴുതനയും; ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്തു
പന്തലായനി: ആന്തട്ട ഗവ. യു.പി.സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാന്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ ‘വിത്തെറിയാം വിളവെടുക്കാം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിരുന്നത്. ദേശീയ പാതക്കരികില്‍ വ്യവസായ ഗ്രൂപ്പായ മുന്നാസില്‍ നിന്നും താല്‍ക്കാലികമായി വിട്ടു കിട്ടിയ 20 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരുന്നത്. പൂര്‍ണമായും ജൈവിക രീതിയില്‍ നടത്തിയ കൃഷി
പന്തലായനി മജിലി മന്ദിറില്‍ കൃഷ്ണന്‍.സി.കെ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി മജിലി മന്ദിറില്‍ (മാക്കണ്ടാരി)കൃഷ്ണന്‍.സി.കെ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗോമതി.ടി (മുന്‍ അദ്ധ്യാപിക, ഗവ.എല്‍.പി.സ്‌കൂള്‍ തിരുവങ്ങൂര്‍). മക്കള്‍: മധു.ജി.കെ (മാനേജര്‍, കേരള ബാങ്ക്, എച്ച്.ഒ), ശ്രീജ.ജി.കെ, ലിജി.ജി.കെ (അദ്ധ്യാപി ഗവ.എല്‍.പി.സ്‌കൂള്‍, കോതമംഗലം). മരുമക്കള്‍: സീമ (അദ്ധ്യാപിക, ദേവധാര്‍ ഹൈസ്‌കൂള്‍, താനൂര്‍), പ്രേമന്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നിലമ്പൂര്‍), ബിജു.ഇ (യോഗ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു
കോരപ്പുഴ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. മക്കൾ: സുരേഷ് ബാബു, പരേതനായ ബാബുരാജ്, സി.കെ.രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ), സി.കെ.വിജയലക്ഷ്മി (മുൻ മെമ്പർ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ജയശ്രീ, രാജി, ദാമോദരൻ:( ഉള്ള്യേരി)
അനധികൃത സ്ഥലത്തെ പാർക്കിംഗ് വേലി കെട്ടി തടഞ്ഞപ്പോൾ അടുത്ത നറുക്ക് വീണത് പന്തലായനി റോഡിൻറെ വശങ്ങൾക്ക്, എതിരെ വാഹനം വന്നാൽ സ്കൂൾ ബസ്സുൾപ്പെടെയുള്ള വണ്ടികൾ പുറകോട്ടുരുളേണ്ടത് മീറ്ററുകളോളം; യാത്രക്കാരെ ദുരിതത്തിലാക്കി പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് (വീഡിയോ കാണാം)
കൊയിലാണ്ടി: അനധികൃത സ്ഥലത്തെ പാർക്കിങ് തടയിടാൻ വേലി കെട്ടിയടച്ച് വണ്ടികൾ പുറത്തു ചാടിച്ചപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഇരുവശത്തും. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ യാത്രചെയ്യാനെത്തുന്നവര്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് ആണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം നീളമുള്ള റോഡിന്റെ ഇരുവശത്തും