നവരാത്രി ആഘോഷം; കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി മാതൃസമിതി അംഗങ്ങള്‍


കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി ദിനത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍.

നിരവധി ഭക്തജനങ്ങള്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചനയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ ഗ്രന്ഥം വെയ്പ്, ദീപാരാധന, ഭജന, നവരാത്രിവിളക്ക് എന്നീ പരിപാടികള്‍ അരങ്ങേറി.

വിജയദശമി ദിനത്തില്‍ സരസ്വതീ പൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം എന്നിവയാണ് സംഘടിപ്പിച്ചിട്ടുളളത്.