ശിവരാത്രി ആഘോഷപരിപാടികള്‍ക്കൊരുങ്ങി പന്തലായനി അഘോര ശിവക്ഷേത്രം; ഉദ്ഘാടനം നാളെ


കൊയിലാണ്ടി: പന്തലായനി അഘോര ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം മാര്‍ച്ച് രണ്ടുമുതല്‍. ആഘോഷ പരിപാടികള്‍ മാര്‍ച്ച് 3 ഞായറാഴ്ച വൈകിട്ട് 6.30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍.കെ.കെ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അമൃത ടിവി ശ്രേഷ്ഠ ഭാരതം ഫെയിം ആദിദേവിന്റെ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലും വിവിധ പരിപാടികള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച്: 2ന് 6.30ന് ചെണ്ടമേളം
7.30ന് കരോക്കേ ഭക്തിഗാനമേള.

മാര്‍ച്ച്: 3ന്
പ്രഭാഷണം: ആദിദേവ്

മാര്‍ച്ച് 4ന്: വൈകുന്നേരം 6.30ന് മെഗാതിരുവാതിര
7ന് കീര്‍ത്തനാലാപം

മാര്‍ച്ച് 5:

ശ്രീമുച്ചിലോട്ടമ്മ മള്‍ട്ടിവിഷ്വല്‍ കലാമേള

മാര്‍ച്ച് 6:

പ്രാദേശിക കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന്

മാര്‍ച്ച് 7:

രാവിലെ ഏഴിന് ശിവസഹസ്രനാമാര്‍ച്ചന

രാത്രി ഏഴിന് പുരാണ നാടകം പഞ്ചമിപെറ്റ പന്തീരുകുലം

മാര്‍ച്ച് 8

അഖണ്ഡ നൃത്താര്‍ച്ചന.
ശയനപ്രദക്ഷിണം