കൊയിലാണ്ടിയില്‍ വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


കൊയിലാണ്ടി: വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മേലൂര്‍ ശിവ ക്ഷേത്രത്തിന് സമീപം കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നിടത്താണ് ലോറി മറിഞ്ഞത്. മണ്ണ് കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.

തിരുവോണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സര്‍വ്വീസ് റോഡില്‍ നിന്ന് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് ഇറക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. മറിഞ്ഞ ലോറി പുലര്‍ച്ചയോടെ ക്രെയിന്‍ ഉപയോഗിച്ച് നിവര്‍ത്തി.

നിയമങ്ങൾ ലംഘിക്കുന്നതിലൂടെയും അപകടങ്ങളുണ്ടാക്കുന്നതിലൂടെയും കുപ്രസിദ്ധി നേടിയവയാണ് വാഗാഡിന്റെ ടോറസ് ലോറികൾ. ഇപ്പോൾ മറിഞ്ഞ ലോറിക്കും നമ്പർ പ്ലേറ്റ് ഉൾപ്പെടെ ഇല്ല എന്ന ആരോപണം ഉർന്നിട്ടുണ്ട്.