Tag: Train accident death
ചെങ്ങോട്ടുകാവില്‍ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി എലിപ്പറമ്പിൽ പട്ടേരി റഹീസ് (34 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്. കൊയിലാണ്ടി അരങ്ങാടത്ത് വെച്ചാണ് ട്രെയിനില്‍ നിന്നും റഹീസ് വീഴുന്നത്. കൂടെ യാത്ര ചെയ്ത സുഹൃത്താണ്
തലശ്ശേരിയില്‍ കാല്‍നട യാത്രക്കാരനെ ബസിടിച്ചു; ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് ട്രയിന്‍ ഇടിച്ച് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരിയില്‍ കാല്‍നടയാത്രക്കാരനെ ബസിടിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രവര്‍ പിന്നാലെ ട്രയിന്‍ തട്ടി മരിച്ചു. പുന്ന്യന്നൂര്‍ മനയ്ക്കര പുതിയവീട്ടില്‍ കെ.ജിജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകീട്ട ആറരയോടെ തലശ്ശേരി പുന്നേല്‍ പെട്ടിപ്പാലത്താണ് സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന ‘ശ്രീഭഗവതി’ ബസ് നടന്നു പോവുകയായിരുന്ന പെട്ടിപ്പാലം സ്വദേശി മുനീറിനെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍
കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി). മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: മിനി, വിനീത. മൃതദേഹം
ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണത് സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷം; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു
കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന്
ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ
കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ
കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കുന്നിയോറ മല സ്വദേശി
കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ആണ് മരിച്ചത്. അൻപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.