എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു


എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം.

നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ.

മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.