Tag: Elathur

Total 19 Posts

സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എലത്തൂരില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 58000രൂപ പിടിച്ചെടുത്തു

എലത്തൂര്‍: സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. വ്യാഴാഴ്ച എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍, എന്നിവയെല്ലാം

തൊണ്ണൂറാം വയസില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് വേലായുധേട്ടന്‍ മുങ്ങിയെടുത്തത് രണ്ട് ജീവനുകള്‍; ആരെയും അതിശയിപ്പിക്കും എലത്തൂര്‍ സ്വദേശിയായ ഈ മത്സ്യത്തൊഴിലാളിയുടെ ധൈര്യം

വി.ബൈജു എലത്തൂര്‍: ജീവിതത്തിലൊരിക്കലും കടലിനോട് തോറ്റിട്ടില്ല വേലായുധേട്ടന്‍. തൊണ്ണൂറാം വയസ്സില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തത് രണ്ട് കുരുന്നു ജീവനുകളാണ്. മത്സ്യതൊഴിലാളിയായ എലത്തൂര്‍ ചെട്ടികുളം ബസാറിലെ ചെറുകാട്ടില്‍ വേലായുധേട്ടന് പക്ഷേ വേദന രക്ഷിക്കാന്‍ കഴിയാതെ പോയ മൂന്നാമനെയോര്‍ത്താണ്. ശ്രീദേവ് എന്ന 14 കാരനെയോര്‍ത്ത്. കഴിഞ്ഞ 15 വര്‍ഷമായി കടലില്‍ ഇറങ്ങിയിട്ടില്ല വേലായുധേയട്ടന്‍. ബുധനാഴ്ച വൈകിട്ട് പതിവുപോലെ

സഹപാഠികള്‍ക്ക് നോവായി ശ്രീദേവ്; എലത്തൂരില്‍ കടലില്‍ വീണ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും

എലത്തൂര്‍: എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ശ്രീദേവിന്റെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇവിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീദേവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12.15 ഓടെ മൃതദേഹം സി.എം.സി ഹൈസ്‌കൂളിലെത്തിക്കും. സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും അവസാനമായി ഒരുനോക്ക് കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കും. ഇന്നലെ രാത്രി ആറുമണിയോടെയാണ്

എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍

എലത്തൂര്‍: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം. ഡിപ്പോയിലെ തീയണയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തന്നെ തീ കെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കമ്പനി അധികൃതര്‍ തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നതും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാര്‍ തീയണയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പൊലീസിലും

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്: എലത്തൂരിലെ 20 റോഡുകളുടെ നവീകരണത്തിന് 1.52 കോടിയുടെ ഭരണാനുമതി

എലത്തൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ 20 റോഡുകളുടെ നവീകരണത്തിനായി 1.52 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കുരുവട്ടൂര്‍ പഞ്ചായത്തിലെ കുമ്മങ്ങോട്ട്താഴം- തെരുവത്ത്താഴം റോഡ് (8 ലക്ഷം), എരേച്ചന്‍കാട്- പറമ്പില്‍ മിനി സ്റ്റേഡിയം റോഡ് (8 ലക്ഷം), താമരത്ത്താഴം- പയമ്പ്ര വയല്‍ റോഡ്

41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്ന് പരിസമാപ്തി; ഭജനയും ഭിക്ഷയും നാമജപ പരിപാടികളുമായി കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവം

എലത്തൂര്‍: കാവില്‍ക്കോട്ടഭഗവതി ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല മഹോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് ക്ഷേത്രം മേല്‍ശാന്തി വിശേഷാല്‍ ദീപാരാധനയ്ക്കുശേഷം ഭജന മണ്ഡപത്തില്‍ ഒരുക്കിയ വിളക്കില്‍ തിരി തെളിയിക്കും. കാവില്‍ക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ടും ഗുരുസ്വാമിയുമായ സി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ 41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്നത്തോടെ പരിസമാപ്തിയാകും. ശബരിമലയില്‍ മണ്ഡലപൂജ ഉത്സവത്തിനും,

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ധന സംഭരണശാലകള്‍ക്ക് സമീപം ഒരേദിവസം ഒരേസമയം തീപിടിത്തം, രണ്ട് കേസിലും ആരെയും പിടികൂടാനായില്ല; ദുരൂഹത ഒഴിയുന്നില്ല

എലത്തൂര്‍: എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായ സംഭവത്തില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിന് വൈകുന്നേരം ആറരയ്ക്കും ഏഴിനും ഇടയിലാണ് രണ്ട് സ്റ്റേഷനുകളിലും തീപിടിത്തമുണ്ടായത്. രണ്ട് കേസിലും ആരെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്ക് സമീപത്തായിരുന്നു തീപിടിത്തം. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന സംഭരണശാലയുടെ മതില്‍ക്കെട്ടിോട് ചേര്‍ന്നായിരുന്നു അഗ്നിബാധ.

എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു

എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക്

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: മൊഴി നല്‍കാനെത്തിയ ഡല്‍ഹി സ്വദേശിയുടെ അച്ഛന്‍ കൊച്ചിയില്‍ മരിച്ച നിലയില്‍

കൊച്ചി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ അച്ഛന്‍ മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡല്‍ഹി സ്വദേശിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍.ഐ.എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ എത്താനിരിക്കെയാണ്