വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്: എലത്തൂരിലെ 20 റോഡുകളുടെ നവീകരണത്തിന് 1.52 കോടിയുടെ ഭരണാനുമതി


എലത്തൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ 20 റോഡുകളുടെ നവീകരണത്തിനായി 1.52 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

കുരുവട്ടൂര്‍ പഞ്ചായത്തിലെ കുമ്മങ്ങോട്ട്താഴം- തെരുവത്ത്താഴം റോഡ് (8 ലക്ഷം), എരേച്ചന്‍കാട്- പറമ്പില്‍ മിനി സ്റ്റേഡിയം റോഡ് (8 ലക്ഷം), താമരത്ത്താഴം- പയമ്പ്ര വയല്‍ റോഡ് (7 ലക്ഷം), കക്കോടി പഞ്ചായത്തിലെ ജയശ്രീ റോഡ് (8 ലക്ഷം), ഒറ്റത്തെങ്ങ്- കരിപ്പാകടവ് റോഡ് (8 ലക്ഷം), പുത്തഞ്ചേരി- മൂശാരികണ്ടിയില്‍ റോഡ്(8 ലക്ഷം), ഊട്ടുകുളം- ചാലില്‍ താഴം (6 ലക്ഷം), ചേളന്നൂര്‍ പഞ്ചായത്തിലെ മുല്ലോളി- തേനാടത്ത്- കണ്ടംമ്പലത്ത് റോഡ് (8 ലക്ഷം), ഊട്ടുകുളം-അരിപൊയില്‍ റോഡ്(8 ലക്ഷം), 7/6 ഊട്ടുകുളം റോഡ് (7 ലക്ഷം), തലക്കുളത്തൂര്‍ പഞ്ചായത്തിലെ തിരുവോത്ത് ക്ഷേത്രം റോഡ് (8 ലക്ഷം), പട്ടര്‍പാലം- പുളിയതടത്തില്‍ റോഡ് (8 ലക്ഷം), കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂര്‍- ചീക്കിലോട് റോഡ് (8 ലക്ഷം), കാരക്കുന്ന്- കുട്ടമ്പൂര്‍ റോഡ്(8 ലക്ഷം), നന്മണ്ട പഞ്ചായത്തിലെ നന്മണ്ട 13- മാക്കോത്ത് മുക്ക് റോഡ് (8 ലക്ഷം), നന്മണ്ട ഹൈസ്‌കൂള്‍- മഠത്തില്‍താഴം- പാറപ്പുറത്ത് മുക്ക് റോഡ് (8 ലക്ഷം), കോഴിക്കോട് കോര്‍പ്പറേഷന്‍ അഞ്ചാം വാര്‍ഡിലെ കാരക്കാട്ടില്‍-ചിറ്റടിക്കടവ് റോഡ് (8 ലക്ഷം), കോഴിക്കോട് കോര്‍പ്പറേഷന്‍ നാലാം വാര്‍ഡിലെ എരഞ്ഞിക്കല്‍-കനോലി കനാല്‍ റോഡ്(8 ലക്ഷം), കോര്‍പ്പറേഷന്‍ 75-ാം വാര്‍ഡിലെ പുതിയാപ്പ എഫ്.എച്ച്.സി ബീച്ച് റോഡ് (6 ലക്ഷം), കോര്‍പ്പറേഷന്‍ മൂന്നാം വാര്‍ഡിലെ കൊന്നാരി – മടപ്പള്ളി റോഡ് (8 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.