Tag: Elathur

Total 19 Posts

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫ് സാക്കിര്‍നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്‌ലാമിക മതപ്രചാരകരുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നെന്ന് എന്‍.ഐ.എയും

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ബാഗില്‍ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ ഇക്കാര്യം വിശദീകരിച്ചത്. സാക്കിര്‍ നായിക്കിന് പുറമേ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരിക് ജമീല്‍, ഇസ്റാര്‍ അഹമദ്, തൈമൂര്‍

യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും, തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്

എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജപ്രചരണം നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: എലത്തൂര്‍

എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ കുട്ടിയുടെത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

എലത്തൂര്‍: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ റെയില്‍വേ പാലത്തിനും ഇടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രക്കാരെ തീ കൊളുത്തിയ സംഭവം നടന്ന പാളത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു

എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു

എലത്തൂര്‍: കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു. പുലര്‍ച്ചെ 12.30 ഓടുകൂടിയായിരുന്നു തീപ്പിടുത്തം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.

എലത്തൂരിനെ ആശങ്കയിലാഴ്ത്തി 34,000 ലിറ്റർ എഥനോളുമായി വന്ന ടാങ്കറിൽ ചോർച്ച; കൊയിലാണ്ടിയിൽ നിന്നുൾപ്പെടെയുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി ചോർച്ച അടച്ചു

എലത്തൂർ: എഥനോളുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച. വൈകീട്ട് അഞ്ചരയോടെ എലത്തൂരിലാണ് സംഭവം. കർണ്ണാടകയിൽ നിന്ന് 34,000 ലിറ്റർ എഥനോളുമായി എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി) സംഭരണശാലയിലേക്ക് വന്ന ടാങ്കർ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. എച്ച്.പിയുടെ സംഭരണശാലയ്ക്ക് പുറത്ത് റോഡിന് സമീപമാണ് ടാങ്കറിൽ നിന്ന് എഥനോൾ ചോർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും

എലത്തൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ​ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു യാത്രക്കാർക്ക് പരിക്ക്

എലത്തൂർ: ചെട്ടികുളത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്. സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ഭാഗത്തെ ജനൽ ചില്ല് പൂർണമായും തകർന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ന്

പതിനാറുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ ഉള്ളിയേരി സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി

എലത്തൂര്‍: ഉള്ളിയേരിയിൽ നിന്നു ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പുറക്കാട്ടിരി പെരിയായില്‍ സുബിന്‍ (22), കൊളത്തൂര്‍ കുന്നത്തു സിറാജ് (38) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജാണു കേസ് അന്വേഷിക്കുന്നത്. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.ആര്‍.രാജേഷ്,

ഒടുവില്‍ നല്ല വാര്‍ത്ത: ഉള്ളിയേരിയില്‍ നിന്ന് കാണാതായ പതിനാറുകാരിയെ കര്‍ണാടകയില്‍ കണ്ടെത്തി; കുട്ടിയുമായി പൊലീസ് നാട്ടിലേക്ക്

ഉള്ളിയേരി: ഉള്ളിയേരിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് എലത്തൂര്‍ പൊലീസ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തിനടുത്ത് വച്ച് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതലാണ് അഞ്ജനയെ കാണാതായത്. നടക്കാവിലെ സ്‌കൂളിലേക്ക് ടി.സി വാങ്ങാനായി പോയതായിരുന്നു അഞ്ജന. രാത്രി എട്ട് മണിയോടെ ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക്