കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: പാലക്കുളം റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്.

തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാള്‍ക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.