Tag: Train accident

Total 44 Posts

ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണത് സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷം; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന്

ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ

കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കുന്നിയോറ മല സ്വദേശി

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ആണ് മരിച്ചത്. അൻപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.

കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതൻ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.   കൊല്ലത്ത് ട്രെയിൻ

കല്ലായിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരന്‍; ആദ്യം പ്രചരിച്ചത് തെറ്റായ വിവരം

കോഴിക്കോട്: കല്ലായിയില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരനായ ആള്‍. നേരത്തേ കൊയിലാണ്ടി കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് പ്രചരിച്ചത്. പൊലീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം ലഭിച്ച വിവരം കൊയിലാണ്ടി കൊല്ലം സ്വദേശിയാണ് പരിക്കേറ്റത് എന്നായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. പൊലീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കല്ലായിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. . കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍

24 മണിക്കൂറിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു

  കൊയിലാണ്ടി: ചെറിയൊരു ഇടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മൂന്ന് മരണങ്ങളാണ് ഈ മേഖലയിലുണ്ടായത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന പന്തലായനി തൈക്കണ്ടി മോഹനന്‍ ഞായറാഴ്ച ഉച്ചയോടെ ട്രെയിന്‍ തട്ടി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. വീട്ടില്‍പോകുന്നവഴി മോഹനന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പിറ്റേന്ന്

തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി വയോധികന്‍ മരിച്ച നിലയില്‍

തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് തെക്കുവശം ട്രെയിന്‍തട്ടി വയോധികന്‍ മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം അപകട സ്ഥലത്തുനിന്നും മാറ്റി, ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഏകദേശം എഴുപത്തിയഞ്ച് വയസ് പ്രായം തോന്നുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Hot News: ‘ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ… ആ തിരക്കഥ ഒന്ന് വായിക്കാന്‍