Tag: Train accident

Total 44 Posts

ഈ വര്‍ഷം കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍; അടിപ്പാതകള്‍ വേണമെന്ന ആവശ്യം അവഗണനയില്‍ തന്നെ

കൊയിലാണ്ടി: ഈ വര്‍ഷം കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. തിക്കോടി മുതല്‍ ചെങ്ങോട്ടുകാവുവരെയുള്ള 15 കിലോമീറ്റര്‍ പരിധിയിലാണ് ട്രെയിന്‍ തട്ടി ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ജനുവരി മുതല്‍ ഡിസംബര്‍ 24 വരെ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ അറ്റന്‍ഡ് ചെയ്ത കേസുകളില്‍ നിന്നുള്ള കണക്കാണിത്. ആത്മഹത്യ ചെയ്ത കേസുകളും ഇതില്‍ ഉള്‍പ്പെടും. റെയില്‍വേ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെസി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (കെ.കെ.സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. എഴുപത് വയസായിരുന്നു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി

പയ്യോളിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍

പയ്യോളി: ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. Related Read: കൊല്ലം

വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കസ്റ്റംസ് റോഡിന് സമീപം മുസ്ലായാരകത്ത് വളപ്പിൽ താമസിക്കും വലിയാണ്ടി വളപ്പിൽ അഷറഫാണ് മരിച്ചത്. മുപ്പത്തിഒൻപത് വയസായിരുന്നു. കോഴിക്കോട് പന്നിയങ്കര വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പരേതനായ ഹസ്സന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരി അസ്മ. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലരയോടെ

എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു

പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു

പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുവ്വക്കോട് സ്വദേശി ഹംസയാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു. അൻപത്തിയാറു വയസ്സായിരുന്നു. ഏകദേശം ഏഴു മണിയോടെയാണ് അഗ്നിശമന സേന അംഗങ്ങൾക്ക് വിവരമെത്തിയത്. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി നടപടികൾ ആരംഭിക്കുകയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ ആറു മാണിയുടെ തീവണ്ടി

പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ ഇരുപത്തിനാലുകാരൻ

കൊയിലാണ്ടി: പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശി കരുവാംപടിക്കല്‍ അശ്വന്ത് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയേടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. പാലക്കുളം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ശരീരം ചിന്നിചിതറിയ നിലയിലായിരുന്നു. ഒന്‍പതേ മുക്കാലോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം സംഭവ സ്ഥലത്ത്