കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കസ്റ്റംസ് റോഡിന് സമീപം മുസ്ലായാരകത്ത് വളപ്പിൽ താമസിക്കും വലിയാണ്ടി വളപ്പിൽ അഷറഫാണ് മരിച്ചത്. മുപ്പത്തിഒൻപത് വയസായിരുന്നു.

കോഴിക്കോട് പന്നിയങ്കര വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.

പരേതനായ ഹസ്സന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരി അസ്മ.

പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലരയോടെ മീത്തലെകണ്ടി പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.