തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി വയോധികന്‍ മരിച്ച നിലയില്‍


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് തെക്കുവശം ട്രെയിന്‍തട്ടി വയോധികന്‍ മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം അപകട സ്ഥലത്തുനിന്നും മാറ്റി, ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ഏകദേശം എഴുപത്തിയഞ്ച് വയസ് പ്രായം തോന്നുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


Hot News: ‘ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ… ആ തിരക്കഥ ഒന്ന് വായിക്കാന്‍ തരുമോ? ഇല്ലല്ലേ…’; പ്രിയദര്‍ശന്‍ തിരക്കഥ വായിക്കാന്‍ തരാറില്ലെന്ന ‘പരാതി’യുമായി മോഹന്‍ലാല്‍, വായിക്കാന്‍ തന്നത് ഈ ഒരു ചിത്രത്തിന്റെ തിരക്കഥ മാത്രം