കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതൻ മരിച്ച നിലയിൽ


കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

Summary: unknown man dies after being hit by a train in Kollam Koyilandy