വേളം ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു


വേളം: ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. താഴേ കേളോത്ത് രാജൻ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു.

പരേതനായ പൊക്കിണന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: ലീല.

മക്കൾ: ലിഗിന, ലിജില, ചിഞ്ചു.

മരുമക്കൾ: ശശി (ആവള), പ്രമോദ് (വേളം), രജീഷ് (ചേരാപുരം).

സഹോദരങ്ങൾ: ലീല, ജാനു, ചന്ദ്രി, രതി, ബാബു, സുരേഷ്.

സംസ്കാരം വൈകീട്ട് അഞ്ചരയ്ക്ക് വീട്ടുവളപ്പിൽ നടന്നു.