പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ നിർബന്ധമാണോ? വസ്തുത അറിയാം


തിരുവനന്തപരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് നിർബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പെതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്ലസ് ‌വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്.

പട്ടിക ജാതി / പട്ടിക വർഗ്ഗ /ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.