Tag: Chemancheri

Total 22 Posts

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

  കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൂക്കാട് പന്തവയൽകുനി നിസാറിനെ (47) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു; പ്രദേശത്താകെ കടുത്ത ദുർഗന്ധം

ചേമഞ്ചേരി: ദേശീയപാതയിൽ ചേമഞ്ചേരി സ്റ്റേഷന് വടക്കുഭാഗത്ത് ചെറാടക്കുനി ഭാഗത്ത് ജനവാസ പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചു. ടാങ്കർ ലോറിയിലാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ഇതോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം പരന്നു. സമീപ പ്രദേശങ്ങളിലെ കുടിവെള്ളങ്ങളിൽ മാലിന്യം കലരുമെന്ന ഭീതിയിലാണ് സമീപവാസികൾ വലിയ ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ മാലിന്യം ശേഖരിക്കുന്നവർ പലപ്പോഴും ശാസ്ത്രീയമായി സംസ്ക്കരിക്കാതെ വഴിയരികിൽ

ഇടിച്ച ശേഷം കടന്നുകളഞ്ഞ് സ്കൂട്ടർ ഉടമ; ചേമഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍. വടകര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച സ്കൂട്ടറിന്റെ ഉടമ കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് അപകടമുണ്ടായത്. ചേമഞ്ചേരി പെട്രോള്‍ പമ്പ് കഴിഞ്ഞ ഉടനുള്ള വളവില്‍ വച്ച് രാത്രി

നിറയെ അറിവുമായി ചേമഞ്ചേരിയിൽ പുസ്തക വണ്ടി; ഓരോ സ്കൂളിലും വിതരണം ചെയ്തത് 8000 രൂപയുടെ പുസ്തകങ്ങൾ (ചിത്രങ്ങൾ കാണാം)

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ പുസ്തക വണ്ടി പ്രയാണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്ത പ്രയാണം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും എത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ, തുവ്വക്കോട് എൽ.പി സ്കൂൾ, കൊളക്കാട് യു.പി സ്കൂൾ, തിരുവങ്ങൂർ

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹരിത സഭ പൂക്കാട് നടന്നു; ഹരിതകർമ്മസേനയ്ക്കായി വാങ്ങിയ വൈദ്യുത വാഹനത്തിന്റെ താക്കോൽ കൈമാറി

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റ് ഹരിത സഭ പൂക്കാട് എഫ്.എഫ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അനിൽ കുമാർ ടി പ്രവർത്തന

ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം രാത്രി വൈകി

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച

ആരോ​ഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനം, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ദേശീയ സെമിനാറിലേക്ക് ചേമഞ്ചേരിയും; കേരളത്തിൽ നിന്ന് പങ്കെടുക്കുക പത്ത് പഞ്ചായത്തുകൾ

കൊയിലാണ്ടി: ഒഡിഷയിലെ ഭുവനേശ്വറിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണ ദേശീയ സെമിനാറിലേക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിത-ശിശു ക്ഷേമ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെ തിരഞ്ഞെടുക്കപ്പെട്ടത്. ബാലസഭ ശാക്തീകരണം, കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികൾ, അംഗണവാടികൾ പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

ആരോഗ്യമല്ലേ പ്രധാനം, അതിദരിദ്രരുടെ ആരോഗ്യം കാക്കാൻ പഞ്ചായത്ത്; ചേമഞ്ചേരിയിൽ മെഡിക്കൽ ക്യാമ്പ്

ചേമഞ്ചേരി: ആരോഗ്യമല്ലേ നമ്മുടെ സമ്പത്ത്, കീശയിലെ കാശു നോക്കേണ്ട, ആരോഗ്യം നോക്കാമെന്ന് ചേമഞ്ചേരി പഞ്ചായത്ത്.  ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും തിരുവങ്ങൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ

‘ഓളെ ങ്ങൾ ഏടാ കൊണ്ടട്ടത്, ഇനിക്ക് ഓളെ ഒന്നു കാണണ്ടിനും, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ്’; ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ബുദ്ധിമുട്ടിന്റെയും നടുവിലും കാഞ്ഞിലശ്ശേരി സ്വദേശിനിയുടെ സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ കഥ പങ്കിട്ട് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ അജ്‌നഫ് കാച്ചിയിൽ

ചേമഞ്ചേരി: ‘ഞാൻ അന്നേ പറഞ്ഞില്ലേ നിക്ക് ഓളെ ഒന്നു കണ്ട മതിയെന്ന്. ഇപ്പൊ നിക്ക് സമാധാനായി എന്ന് പറഞ്ഞ് ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിക്കെന്ത് തെളിച്ചമാണല്ലേ…!’ ഈ പുഞ്ചിരിക്ക് പിന്നിൽ കഥ പറയുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ് കാച്ചിയിൽ. സ്നേഹ ബന്ധത്തിന്റെ കഥ, സാഹോദര്യ ബന്ധത്തിന്റെ കഥ. കാഞ്ഞിലശ്ശേരി മൂന്നാം