കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കണമെന്ന് താലൂക്ക് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം


Advertisement

കൊയിലാണ്ടി: താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടി.പി.നാരായണൻ അധ്യക്ഷനായി.

Advertisement

അസംഘടിതമേഖലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി അപകതകൾ പരിഹരിക്കുക, പാചക തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisement

ടി.കെ.ചന്ദ്രൻ, എ.അസീസ്, വി.വി.സുധാകരൻ, വി.പി.വി.ബഷീർ, കെ.വി.ഹമീദ്, കെ.ആരിഫ്, റഫീഖ്, മുജീബ് പാലക്കൽ, കെ.വി.ഹാരിസ്, എ.വി.നാസർ എന്നിവർ സംസാരിച്ചു.

Advertisement