ബാലുശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ഉള്ളിയേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ബാലുശേരി: ബാലുശ്ശേരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉള്ളിയേരി മാമ്പൊയിൽ മുഹമ്മദ് ഫാസിൽ (25) ആണ് മരിച്ചത്. പറമ്പിൻ മുകളിൽ പാറക്കുളം ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ബസിനെ മറികടന്നുവന്ന ലോറി ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഫാസിലിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മൊടക്കല്ലൂർ എംഎംസിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മലബാർ ഗോൾഡ് ജീവനക്കാരനാണ് മുഹമ്മദ് ഫാസിൽ.
ഉപ്പ: കാസിം.
ഉമ്മ: ആരിഫ.
സഹോദരൻ: അഫ്സൽ.