‘ചുവന്ന് തുടുത്ത് സംസ്‌കൃതം’; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ച് എസ്.എഫ്.ഐ


കൊയിലാണ്ടി: നമ്പ്രത്തുകരയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ. എല്ലാ സീറ്റിലും എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിച്ചത്.

സാഹുല്‍ രാജ് ആണ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. വൈസ് ചെയര്‍പേഴ്‌സണ്‍ ബിദ. ബ്ലസി എം. പീറ്റര്‍ (ആര്‍ട്‌സ് സെക്രട്ടറി), കൈലാസ് (മാഗസിന്‍ എഡിറ്റര്‍), അനൈന ഫാത്തിമ (ലേഡി റപ്പ്) എന്നിവരാണ് വിജയിച്ച മറ്റ് ഭാരവാഹികള്‍.