ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം


Advertisement

കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്.

Advertisement

ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സെെലന്റ് വാലിയിലേക്ക് 10, 15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13, 20, 27 തിയ്യതികളിലുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12, 20, 26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾക്ക് 15, 31 തിയ്യതികളിലും പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്ക് 9, 14, 25 തിയ്യതികളിലും യാത്ര ഉണ്ടാകും.

Advertisement

യാത്രാ നിരക്കുകൾ അറിയാനും ബുക്കിങ്ങിനുമായി 9544477954, 9846100728 എന്നീ നമ്പറുകളിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 9961761708 എന്ന നമ്പറിൽ വിളിക്കാം.

Advertisement