Tag: KSRTC Budget Tourism

Total 4 Posts

പൂപ്പൊലി കാണാന്‍ വയനാട്ടിലേക്ക് ആനവണ്ടിയില്‍ പോകാം; താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് നിന്നും യാത്രാ പാക്കേജുകള്‍- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: വയനാട് അമ്പലവയലില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പോത്സവം ‘പൂപ്പൊലി-2024’ കാണാന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെല്‍. ആയിരക്കണക്കിന് പൂക്കള്‍ ഒരുമിച്ച് മിഴി തുറന്ന് വര്‍ണ വിസ്മയം തീര്‍ക്കുന്ന പുഷ്പോത്സവം ജനുവരി 15 വരെയാണ്. വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദര്‍ശന വിപണനമേള

ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം

കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്

സൈലന്റ്‍ വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൈലന്റ്‍ വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ്‍ വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.

ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.