Tag: #ksrtc

Total 31 Posts

കെ.എസ്.ആർ.ടി.സിയില്‍ കൊല്ലൂർ മൂകാംബികയിലേക്ക് ഒരു യാത്ര പോയാലോ ? വരൂ…പോകാം

കണ്ണൂര്‍: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം. കൂടാതെ, നവംബർ 24ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നു. എൻ ഊര്,

വടകരയില്‍ നിന്ന് പുറപ്പെട്ട് രാവിലെ പത്തുമണിക്ക് മുമ്പ് പാലക്കാട്ടെത്തും; ഉള്ള്യേരി, താമരശ്ശേരി വഴി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍

വടകര: വടകരയില്‍ നിന്നും പാലക്കാട്ടേക്കുളള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് വിജയത്തിനുശേഷം പുതിയ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി. നവംബര്‍ 18 തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.50നാണ് വടകരയില്‍ നിന്നും ബസ് പുറപ്പെടുക. 9.55ന് പാലക്കാട്ടെത്തും. പയ്യോളി, കൊയിലാണ്ടി, ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂര്‍, മണ്ണാര്‍ക്കാട്, വഴിയാണ് പാലക്കാട്ടേക്ക് പോകുന്നത്.

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ബത്തേരി: വയനാട് വെള്ളാരം കുന്നില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കല്‍പറ്റത്തും വൈത്തിരിക്കും ഇടയില്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട (TT KL 15 9926) ബസാണ്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്; അപകടം മുക്കാളിയിൽ

വടകര: മുക്കാളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ക്രൂയിസർ എതിരെ വന്ന കെ.എസ്.ആർ.ടി ബസ്സിൽ ഇടിച്ചു, പിന്നാലെ മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു; മൂടാടിയിലെ വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

മൂടാടി:  മൂടാടിയിലെ വാഹനപാകടം ക്രൂയിസർ കെ.എസ്.ആർ ടി. ബസ്സിൽ ഇടിച്ചതിനെ തുടർന്ന്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊയിലാണ്ടി ​ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് നാലേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തിക്കോടി കോടിക്കലിൽ നിന്നും ദേശീയപാതയിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രൂയിസർ

ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം

കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്

സൈലന്റ്‍ വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൈലന്റ്‍ വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ്‍ വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.

ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.

ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവം: പ്രതിയായ കുറ്റ്യാടി സ്വദേശി സവാദ് ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലെ പ്രതി സവാദിന് പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പെണ്‍കുട്ടിയുടേത് വ്യാജ പരാതിയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനുള്ള തന്ത്രമായിരുന്നു പെണ്‍കുട്ടിയുടേതെന്നും അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലാണ് അജിത്ത് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘സവാദിനെ ഞാന്‍ ജയിലില്‍ കാണാന്‍

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.